കല്ലാനോട് നീർത്തട പദ്ധതി ഉദ്ഘാടനം ചെയ്തു
1496016
Friday, January 17, 2025 4:57 AM IST
കൂരാച്ചുണ്ട്: കേരള സർക്കാർ നടപ്പിലാക്കി വരുന്ന പെരുവണ്ണാമൂഴി ഡാം റിസർവോയർ വൃഷ്ടിപ്രദേശ സംരക്ഷണ പദ്ധതിയുടെ ഭാഗമായ കല്ലാനോട് നീർത്തട പദ്ധതിയുടെ ഉദ്ഘാടനവും കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണവും കല്ലാനോട് സെന്റ് മേരീസ് പാരീഷ് ഹാളിൽ കെ.എം. സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൾ സമദ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി, കൂരാച്ചുണ്ട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു,
ആറാം വാർഡ് മെമ്പർ അരുൺ ജോസ്, കോഴിക്കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം. രാജീവ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജി. അരുൺ, ജോസ് വട്ടുകുളം, ഗോപി ആലക്കൽ, സണ്ണി കോട്ടയിൽ, കർഷക പ്രതിനിധി തോമസ് കുമ്പുക്കൽ എന്നിവർ പ്രസംഗിച്ചു.