കെഎംസിടി ഡെന്റൽ കോളജും മഹ്സ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു
1496279
Saturday, January 18, 2025 5:23 AM IST
മുക്കം: ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ കെഎംസിടി ഡെന്റൽ കോളജും മലേഷ്യൻ അല്ലയ്ഡ് ഹെൽത്ത് സയൻസസ് അക്കാദമി (മഹ്സ) യൂണിവേഴ്സിറ്റിയും കൈകോർക്കുന്നു.
കെഎംസിടി ഡെന്റൽ കോളജിൽ നടന്ന ചടങ്ങിൽ കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ. എം. നവാസ്, മഹ്സ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ഡെന്റിസ്ട്രിയിലെ റീസ്റ്റോറേറ്റീവ് ഡെന്റിസ്ട്രി വിഭാഗം ഡീൻ ആൻഡ് പ്രഫ. ഡാറ്റോ ഡോ. മുഹമ്മദ് ഇബ്രാഹിം ബിൻ അബു ഹസ്സൻ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
മഹ്സ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ഡെന്റിസ്ട്രി പിരിയോഡോണ്ടോളജി പ്രഫ.ഡോ. ബെറ്റ്സി സാറ തോമസ്, കെഎംസിടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ഡയറക്ടറുമായ ഡോ. ആയിഷ നസ്രീൻ, അസി. ഡയറക്ടർ സാഹിൽ മൊയ്തു, കെഎംസിടി ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. മനോജ് കുമാർ, കെഎംസിടി.
ഇന്റർനാഷണൽ അഫയേഴ്സ് ചീഫ് ഡോ. വി.സി. സന്തോഷ് , ഡോ. ബിനു പുരുഷോത്തമൻ, ഡോ.വി.വി. ഹരീഷ് കുമാർ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. അമിത് അധ്യന്തായ, കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.