കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി
1496019
Friday, January 17, 2025 4:59 AM IST
പേരാമ്പ്ര: മേപ്പയ്യൂർ ഹൈസ്കൂളിന് സമീപം കാഞ്ഞിരമുക്കിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരമുക്ക് തേനാംകുഴി പ്രഭാകരൻ എന്നയാളുടെ പറമ്പിലെ ആൾമറയില്ലാത്ത പുല്ലുമൂടി കിടക്കുന്ന കിണറിൽ ആട് വീഴുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി ആടിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.