ജില്ലാ ക്ഷീര സംഗമം: ലോഗോ പ്രകാശനം ചെയ്തു
1496017
Friday, January 17, 2025 4:57 AM IST
കോഴിക്കോട്: ജില്ലാ ക്ഷീര സംഗമം "ക്ഷീരതാരകം 2024-25'ന്റെ ലോഗോ പുറത്തിറക്കി. ലിന്റോ ജോസഫ് എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ബാലുശേരി ക്ഷീര വികസന ഓഫീസര്‍ പി.കെ. ആബിദയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. 23, 24 തീയതികളില്‍ തേക്കുംകുറ്റി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തില്‍ മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിലാണ് ജില്ലാ ക്ഷീര സംഗമം നടക്കുക. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ വി.പി. ജമീല, കാരശേരി ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.കെ.നൗഷാദ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. ജീജ, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ എസ്. ഹിത, തേക്കുംകുറ്റി ക്ഷീരസംഘം പ്രസിഡന്റ് യു.പി. മരക്കാര്‍, മുക്കം ക്ഷീരസംഘം പ്രസിഡന്റ് വിനോദ് മാന്ത്ര, തേക്കുംകുറ്റി ക്ഷീരസംഘം ഡയറക്ടര്‍ വി.പി സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു.