ചക്കിട്ടപാറ പഞ്ചായത്തിൽ ഗവ. സ്കൂളുകൾക്ക് സൗണ്ട് സിസ്റ്റം നൽകി
1496288
Saturday, January 18, 2025 5:34 AM IST
ചക്കിട്ടപാറ: പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. സ്കൂളുകൾക്കുള്ള സൗണ്ട് സിസ്റ്റത്തിന്റെ വിതരണ ഉദ്ഘാടനം പിള്ളപ്പെരുവണ്ണ ജിഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിനിഷ ദിനേശൻ, പിടിഎ പ്രസിഡന്റ് വി.പി. സുധീഷ്, പ്രധാന അധ്യാപിക ബേബി മിറാണ്ട എന്നിവർ പ്രസംഗിച്ചു.