ദേവഗിരിയിൽ ‘ബിൽഡ് ഫോർ കോഴിക്കോട്’ഹാക്കത്തോൺ സംഘടിപ്പിച്ചു
1496280
Saturday, January 18, 2025 5:23 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ടെക്നിക്കൽ ഫെസ്റ്റിന്റെ ഭാഗമായി ‘ബിൽഡ് ഫോർ കോഴിക്കോട്’ ഹാക്കത്തോൺ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ജില്ലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി സാങ്കേതിക വിദ്യയിലൂടെ നൂതന ആശയങ്ങൾ ആവിഷ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം.
15 ടീമുകൾ പങ്കെടുത്തു. ടീം യുക്തി വികസിപ്പിച്ചെടുത്ത ‘കാലിക്കട്ട് ട്രെയിൽസ് - സ്മാർട്ട് ട്രാവൽ അസിസ്റ്റന്റ് ഫോർ കാലിക്കട്ട് ടൂറിസം’ ഏറ്റവും മികച്ച പ്രോജക്ടായി പരിഗണിക്കപ്പെട്ടു. മികച്ച ആശയങ്ങൾക്കുള്ള പുരസ്കാരങ്ങൾ കാമ്പസിൽ നടന്ന സമാപന ചടങ്ങിൽ വിതരണം ചെയ്തു.