തിരുനാൾ കൊടിയേറി
1496285
Saturday, January 18, 2025 5:23 AM IST
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് പള്ളി
വെറ്റിലപ്പാറ: വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്ത്യനോസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് വികാരി ഫാ. ജോസഫ് വടക്കേൽ കൊടിയേറ്റി.
ഇന്ന് വൈകുന്നേരം മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് താമരശേരി അല്‍ഫോന്‍സ സെമിനാരി റെക്ടര്‍ ഫാ. കുര്യന് താന്നിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദിക്ഷിണം.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഇടവകാംഗവും അല്‍ബേനിയ കാത്തലിക് യൂണിവേഴ്സിറ്റി രജിസ്ട്രാറുമായ ഫാ. ബിനു പീടിയേക്കല്‍ കാര്‍മികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, സെന്റ് ജോസഫ്സ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, സമാപന ആശിർവാദത്തോടെ തിരുനാൾ ആഘോഷങ്ങൾ കൊടിയിറങ്ങും.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും തിരുനാൾ മഹോത്സവത്തിന് കൊടിയേറി. വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ കൊടി ഉയർത്തി തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ന് തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകൾ നടക്കും.
നാളെ രാത്രി 7.30 മുതൽ സ്കൂൾ ഓപ്പൺ സ്റ്റേഡിയത്തിൽ വിവിധ കലാപരിപാടികൾ നടക്കും. പ്രധാന തിരുനാൾ ദിനമായ 19ന് വൈകുന്നേരം 4.30 ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം ടൗൺ ചുറ്റിയുള്ള പ്രദക്ഷിണവും വാദ്യമേളങ്ങളും ഉണ്ടായിരിക്കും. 20 ന് തിരുനാൾ മഹോത്സവത്തിന് കൊടിയിറങ്ങും.
മാങ്കാവ് സെന്റ് ജോസഫ്സ് പള്ളി
കോഴിക്കോട്: മാങ്കാവ് സാന്‍ജോ നഗര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.വികാരി ഫാ.റോണി പോള്‍ കാവില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു.
ഇന്ന് വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നടക്കും. ഫാ.ജോഷി തുപ്പലഞ്ഞിയില്‍ എംസിബിഎസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് പൊതുസമ്മേളനവും കലാപരിപാടികളും നടത്തും. ഞായറാഴ്ച രാവിലെ വാര്‍ഡുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടത്തും.
വൈകുന്നേരം 4.30ന് പുതുപ്പാടി ജൂബിലി ധ്യാനകേന്ദ്രത്തിലെ ഫാ.ജോയി ചെറുവത്തൂര്‍ വിസി മുഖ്യകാര്‍മികത്വം വഹിക്കുന്ന ആഘോഷകരമായ തിരുനാള്‍ കുര്‍ബാന അര്‍പ്പണം. തുടര്‍ന്ന് ലദീഞ്ഞും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ 6.30ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും ഒപ്പീസും. തിരുകര്മങ്ങള്ക്ക്ശേഷം കൊടിയിറക്കുന്നതോടെ തിരുനാള്‍ കര്‍മങ്ങള്‍ പര്യവസാനിക്കും.
കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കൂരാച്ചുണ്ട്: കക്കയം സെന്റ് സെബാസ്റ്റ്യൻസ് ഇടവക പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാളിന് വികാരി ഫാ. വിൻസെന്റ് കറുകമാലിൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, മരിച്ചവർക്ക് വേണ്ടിയുള്ള പാട്ടുകുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടന്നു. 20ന് തിരുനാൾ സമാപിക്കും.