അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അംഗീകാരം
1496281
Saturday, January 18, 2025 5:23 AM IST
താമരശേരി: അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈറ സ്കൂൾ അംഗീകാരം ലഭിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അൽഫോൻസാ സ്കൂളിലെ വിദ്യാര്‍ഥികൾ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗില്‍നിന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി.
സ്കൂളിലെ ഭക്ഷണശാലയുടെ ശുചിത്വം, സ്കൂളിലെ ആരോഗ്യപ്രദമായ ഭക്ഷണക്രമം, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള സൗകര്യം, വിദ്യാർഥികളുടെ ഭക്ഷ്യസുരക്ഷാ അവബോധം എന്നിവ വിലയിരുത്തിയാണ് അംഗീകാരത്തിന് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്.