കക്കയം അമ്പലക്കുന്നിൽ ഒരു കോടിയുടെ വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1495721
Thursday, January 16, 2025 5:17 AM IST
കൂരാച്ചുണ്ട്: പട്ടികവർഗ വികസന വകുപ്പിന്റെ 2020-21 വർഷത്തെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം അമ്പലക്കുന്ന് ഉന്നതിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ.എം. സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു.
സാംസ്കാരിക നിലയം നിർമാണം, വീട് പുണരുദ്ധാരണം, പുതിയ വീട് നിർമാണം, നടപ്പാത നിർമാണം, ലാൻഡ് ഡവലപ്മെന്റ് വർക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ റംസീന നരിക്കുനി,
പഞ്ചായത്തംഗങ്ങളായ ഡാർളി ഏബ്രഹാം, സിമിലി ബിജു, വിത്സൻ മംഗലത്തുപുത്തൻപുരയിൽ, വിൻസി തോമസ്, ജെസി ജോസഫ്, സിനി ഷിജോ, രാഷ്ട്രിയ കക്ഷി പ്രതിനിധികളായ കെ.ജി. അരുൺ, ബേബി പൂവ്വത്തിങ്കൽ, ഷിബു ജോർജ്, ഒ.ഡി തോമസ്, സൂപ്പി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.