സോഫ്റ്റ് ബേസ്ബോള്‍ ദേശീയ ചാമ്പ്യന്മാരെ ആദരിച്ചു
1496013
Friday, January 17, 2025 4:57 AM IST
വേനപ്പാറ: തെലുങ്കാനയില്‍ നടന്ന സോഫ്റ്റ് ബേസ്ബോള്‍ സബ്ജൂനിയര് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ കിരീടം നേടിയ കേരള ടീമിലെ അംഗങ്ങളായ ഹോളി ഫാമിലി ഹൈസ്കൂളിലെ കായിക താരങ്ങളെയും കായിക അധ്യാപകന് പി.എം. എഡ്വേര്‍ഡിനെയും ആദരിച്ചു.
ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സോഫ്റ്റ് ബേസ്ബോള്‍ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ ഫാ.സ്കറിയ മങ്കരയില്‍,ഓമശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരന്, ജില്ലാ പഞ്ചായത്ത് മെംബര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക്,
കരുണാകരന്,രജിത രമേശ്, റീജ വി.ജോണ്‍, ജയിംസ് ജോഷി, ജോസ് ഐസക്, കുര്യാക്കോസ് ചേന്ദംകുളത്ത്, സി.എച്ച് മൈമുന,സത്താര്‍, ജോണി കുര്യന്, സിബില മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.