സഹകരണ ജനാധിപത്യവേദി ധര്‍ണ നടത്തി
1495719
Thursday, January 16, 2025 5:17 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് സഹകരണ ജോ.രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
സഹകാരി ധര്‍ണ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ കവര്‍ന്നെടുത്ത് സഹകരണ മേഖലയെ സമ്പൂര്‍ണമായി തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന പിന്തിരിപ്പന് നയങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും കാര്‍ഷിക കടാശ്വാസ പദ്ധതി പ്രകാരം സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള കോടി കണക്കിന് രൂപ നല്‍കാതെ സഹകരണ സംഘങ്ങളെ സാമ്പത്തികമായി തകര്‍ക്കുകയാണെന്നും കേരള ബാങ്ക് സഹകരണ സംഘങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ച് മുന്നോട്ട് പോകുന്നതെന്നും സുബ്രഹ്മണ്യന് പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്മാന് അഡ്വ. ഐ.മൂസ അധ്യക്ഷത വഹിച്ചു.