80-ാം സാമൂഹിക സാമ്പത്തിക സര്‍വേ തുടങ്ങി
1495715
Thursday, January 16, 2025 5:17 AM IST
കോഴിക്കോട്: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ 80-ാം റൗണ്ട് സാമൂഹിക സാമ്പത്തിക സര്‍വേ തുടങ്ങി. എന്‍എസ്ഒ കോഴിക്കോട് റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ സര്‍വേ തുടങ്ങിയത്.
ആശുപത്രി സന്ദര്‍ശനത്തിനും ആശുപത്രി വാസത്തിനും കുടുംബം ചെലവഴിച്ച തുക, ഗര്‍ഭ കാലത്തും പ്രസവത്തിന്റെ ആദ്യ 42 ദിവസങ്ങളിലും നടത്തിയ പരിപാലനവും അത് സംബന്ധമായ ചെലവുകളും, വാക്സിനേഷന്, കുടുംബാംഗങ്ങള്‍ക്കുള്ള വിവിധതരം അസുഖങ്ങള്‍ തുടങ്ങിയവയാണ് ആരോഗ്യ മൊഡ്യൂളില്‍ രേഖപ്പെടുത്തുന്നത്.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം, കുടുംബാംഗങ്ങളുടെ ഐസിടി വൈദഗ്ധ്യം തുടങ്ങിയവയാണ് മുഖ്യമായും ടെലി കമ്മ്യൂണിക്കേഷന്‍ മൊഡ്യൂളില്‍ രേഖപ്പെടുത്തുന്നത്. 80-ാം റൗണ്ട് ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന് എൻഎസ്ഒ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ അറിയിച്ചു.