തുരങ്കപാത വിരുദ്ധ നീക്കങ്ങൾക്കെതിരേ ജനകീയ സദസ്
1495728
Thursday, January 16, 2025 5:29 AM IST
മുക്കം: കോഴിക്കോട്- വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണഘട്ടത്തിൽ എത്തി നിൽക്കെ പദ്ധതിക്കെതിരേയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരേ ജനകീയ സദസ് സംഘടിപ്പിക്കുന്നു.
എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് 26 ന് ജനകീയ സദസ് നടത്താൻ തീരുമാനിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മുക്കത്ത് നടന്ന തുരങ്കപാത സംരക്ഷണ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.