വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ വാർഷിക പൊതുയോഗം
1496014
Friday, January 17, 2025 4:57 AM IST
തോട്ടുമുക്കം: തോട്ടുമുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ വാർഷിക പൊതുയോഗം തോട്ടുമുക്കം വ്യാപാര ഭവനിൽ നടന്നു. വ്യാപാരി വ്യവസായി ഏകോന സമിതി യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റ് സലിം രാമാനാട്ടുകര,
ജില്ലാ സെക്രട്ടറി നൂർദ്ധീൻ എന്നിവരുടെ അധ്യക്ഷതയിൽ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് സിനോയ് പള്ളിക്കമ്യാലിൽ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ട്രഷറർ സുനിൽ നായർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.എ. ബെന്നി,സെക്രട്ടറി സിനോയ് പള്ളിക്കമ്യാലിൽ, ട്രഷറർ ജുബിൻ ജോസഫ്, വർക്കിംഗ് പ്രസിഡന്റ് മുജീബ് ഇലക്ട്രിക്കൽസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ. നൗഷാദ്,സെക്രട്ടറിയായി മുഹമ്മദ് ഷെരീഫ്, ട്രഷററായി ആൽബിൻ ജോബി, വൈസ് പ്രസിഡന്റായി സന്തോഷ്, ജോയിൻ സെക്രട്ടറി കെ.എസ്. സുധീഷ് എന്നിവരെ തെരഞ്ഞെടുത്തു.