മുസ്ലിംലീഗിന്റെ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കാനാവില്ല: കെ. പ്രവീൺകുമാർ
1496011
Friday, January 17, 2025 4:57 AM IST
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചേർന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം നൽകിയ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം നൽകിയ അവിശ്വാസ നോട്ടീസ് യുഡിഎഫ് ജില്ലാ നേതൃത്വമായും കോൺഗ്രസുമായും മുസ്ലിം ലീഗ് ജില്ലാ നേതൃത്വവുമായോ ആലോചിച്ചെടുത്ത തീരുമാനമല്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. സിപിഎമ്മുമായി ചേർന്നുള്ള ഒരു അവിശ്വാസത്തെയും കോൺഗ്രസ് അനുകൂലിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.