പാലിയേറ്റീവ് ദിനാചരണം നടത്തി
1495722
Thursday, January 16, 2025 5:17 AM IST
തിരുവമ്പാടി: ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. പാലിയേറ്റീവ് സന്ദേശ റാലി, പൊതു സമ്മേളനം, വോളണ്ടിയർ സംഗമം, വിഭവ സമാഹരണം എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി. ലിസ ആശുപത്രി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ചെയർമാൻ ഡോ. പി.എം. മത്തായി ഫ്ലാഗ് ഓഫ് ചെയ്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലിസ പാലിയേറ്റീവ് പ്രസിഡന്റ് കെ.സി. മാത്യു കൊച്ചുകൈപ്പേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. പി.എം. മത്തായി പാലിയേറ്റീവ് സന്ദേശം നൽകി. വാർഡ് മെമ്പർ ലിസി മാളിയേക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷാജി ആലക്കൽ, ഡോ. അരുൺ മാത്യു, പാലിയേറ്റീവ് സെക്രട്ടറി കെ.സി. ജോസഫ്, ട്രഷറർ രാജൻ ചെമ്പകം, ലിസി ജോർജ് തലച്ചിറയിൽ, ലീലാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
ജെയ്സൻ കന്നുകുഴി, മാണി വർഗീസ്, ബേബി കാരിക്കാട്ടിൽ, മറിയാമ്മ പുളിക്കത്തടത്തിൽ, ബിനു ജോസ്, ഡെയ്സി ജോൺസൺ, പി.ജെ. സിബി, ജോയി കൂനങ്കിയിൽ, ഫ്രാൻസീസ് കൊട്ടാരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചക്കിട്ടപാറ: ശാന്തി പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റി ബിഎഡ്-ബിപിഎഡ് സ്റ്റുഡന്റ്സ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രിൻസിപ്പൽ ജി. അമ്പിളി ഉദ്ഘാടനം ചെയ്തു. ബോബി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീധരൻ പെരുവണ്ണാമൂഴി, എം.കെ. ബ്ളസൻ, ഡോ. റിൻസരാജ്, എ. സുധീഷ്, കെ. ഷനോജ്, റിൻസി ഫ്രാൻസിസ്, ആർ. ദേവനന്ദ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ പ്രവർത്തക സോഫി വർഗീസും ബിഎഡ്, ബിപിഎഡ് യൂണിറ്റും വാട്ടർ ബെഡ്, വീൽചെയർ, വാക്കർ തുടങ്ങിയവ ശാന്തി പാലിയേറ്റീവിന് നൽകി. അബിൻരാജ് ഡിസൈൻ ചെയ്ത ലോഗോ ഡോ. സി.കെ. വിനോദ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് ചക്കിട്ടപാറ ടൗണിൽ പാലിയേറ്റീവ് ദിന സന്ദേശറാലി നടത്തി.
യൂണിയൻ ചെയർമാൻ സാന്ദ്ര ബെന്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നോബി കുമ്പുക്കൽ, ആർ. അരുന്ധതി, ഹെസ്ലിൻ മാന്വൽ, ഇബ്നു ഷഹീദ്, കെ.ഒ. സെബാസ്റ്റ്യൻ, ഏബ്രഹാം പള്ളിത്താഴത്ത്, തോമസ് ചെരിയമ്പുറത്ത്, ജോസ് വിലങ്ങുപാറ, ഉമ്മർ തേക്കത്ത്, സുഭാഷ് കൊല്ലിയിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ഫ്ലാഷ് മോബും അരങ്ങേറി.