പൂവാറൻതോട് സെന്റ് മേരീസ് പള്ളി കൂദാശ ഇന്ന്
1495730
Thursday, January 16, 2025 5:29 AM IST
കോഴിക്കോട്: പുതുക്കി പണിത പൂവാറൻതോട് സെന്റ് മേരീസ് പള്ളിയുടെ കൂദാശ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന് സ്വീകരണം നൽകിയ ശേഷം ബിഷപ് കൂദാശകർമ്മം നിർവഹിക്കും.
പൂവാറൻതോട്, കൂടരഞ്ഞി പ്രദേശത്തെ വൈദീകർ, സന്യസ്തർ, ഇടവക ജനങ്ങൾ, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കൂദാശ കർമ്മത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം പൊതുസമ്മേളനം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജയിംസ് വള്ളിക്കുന്നേൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.