സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്എസ് സ്കൂളില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
1495714
Thursday, January 16, 2025 5:17 AM IST
കോഴിക്കോട്: സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്എസ് സ്കൂളില്‍ 37-ാമത് ഡയമണ്ട് ജൂബിലി മെമ്മോറിയല്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് എം.രാജന് അധ്യക്ഷത വഹിച്ചു. കോര്മത് ശ്രീകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു.
സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സിനി എം. കുര്യന്, എ. ഗിരീഷ്, കൗണ്‍സിലര്‍ അനുരാധ തായാട്ട്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലില്ലിസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രീതി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
സെന്റ് മൈക്കിള്‍സ് സ്കൂളും സെന്റ് വിന്‍സെന്റ് കോളനി സ്കൂളും തമ്മില്‍ നടന്ന ആദ്യ ത്സരത്തില്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ വിജയികളായി. ഗവ. വിഎച്ച്എസ്എസ് നടക്കാവും ബിഇഎംഎച്ച്എസ് സകൂളും തമ്മില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗവ. വിഎച്ച്എസ്എസ് വിജയികളായി.
കുട്ടികള്‍ക്കായുള്ള അണ്ടര്‍ 10 കാറ്റഗറിയില്‍ നടന്ന മത്സരത്തില്‍ പ്രസന്റേഷന് എച്ച്എസ് സ്കൂളും സെന്റ് മൈക്കിള്‍സ് സ്കൂളും ഏറ്റുമുട്ടിയപ്പോള്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ വിജയികളായി.സില്‍വര്‍ഹില്‍സ് എച്ച്എസ് സ്കൂളും സെന്റ് മൈക്കിള്‍സ് സ്കൂളും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഫൈനലിലേക്ക് യോഗ്യത നേടി.