"എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ ദുര്‍ബലപ്പെടുത്തരുത്'
1495718
Thursday, January 16, 2025 5:17 AM IST
കോഴിക്കോട്:സര്‍ക്കാര്‍ തസ്തികകളിലെ താത്കാലിക നിയമനങ്ങളുള്പ്പടെ കുടുംബശ്രീ, കെക്സ് കോണ്‍ തുടങ്ങിയ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള തീരുമാനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇത് ഇടതുപക്ഷ നയമല്ലെന്നും എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ് പറഞ്ഞു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എഐവൈഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ.ടി. റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. ബിനൂപ്, എന്‍. അനുശ്രീ, നിഖില്‍ പത്മനാഭന് പ്രസംഗിച്ചു. ധനേഷ് കാരയാട്, സി.കെ. ബിജിത്ത് ലാല്‍, വൈശാഖ് കല്ലാച്ചി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നൽകി.