വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1496012
Friday, January 17, 2025 4:57 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 49-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും "ഫിയസ്റ്റ -2025' താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത കോർപറേറ്റ് മാനേജർ ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, വാർഡ് അംഗം മേഴ്സി പുളിക്കാട്ട്, പ്രധാനാധ്യാപകരായ ജോളി ഉണ്ണിയെപ്പിള്ളിൽ, സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ, എംപിടിഎ പ്രസിഡന്റ് അനു പ്രകാശ്,
അധ്യാപകപ്രതിനിധികളായ റെജി സെബാസ്റ്റ്യൻ, കെ.വൈ. ജെയിംസ്, സേവനത്തിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ കെ.ജെ. ആന്റണി, ബീന പോൾ, ജോളി തോമസ് എന്നിവരെ ആദരിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാസന്ധ്യയോടു കൂടി ചടങ്ങുകൾ സമാപിച്ചു.