തെങ്ങ് പൊട്ടിവീണ് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം
1495539
Wednesday, January 15, 2025 10:59 PM IST
പേരാമ്പ്ര: മുറിക്കുന്നതിനിടെ തെങ്ങ് പൊട്ടിവീണ് വീണ് മധ്യവയസ്ക്കന് മരിച്ചു. കക്കാട് താനിയുള്ള പറമ്പില്‍ ടി.പി സുരേഷാ (59)ണ് മരിച്ചത്. കൈതക്കലില്‍ മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഉടന്‍ തന്നെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ശാലിനി. മക്കള്‍: വിശാഖ്, അമല്‍. പിതാവ്: പരേതനായ കണ്ണന്. അമ്മ: പരേതയായ മാത.സഹോദരങ്ങള്‍ നാരായണന്, മല്ലിക, ശുഭ, സുനിത.