മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ പൂ​ർ​ണ്ണ​മാ​യും മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ന്നു വ​രു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റിം​ഗ് ക​മ്പോ​സ്റ്റു​ക​ളു​ടെ വി​ത​ര​ണ​മാ​രം​ഭി​ച്ചു.

2024- 25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​ത​ര​ണം. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും റിം​ഗ് ക​മ്പോ​സ്റ്റ് സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

528 റിം​ഗ് ക​മ്പോ​സി​റ്റു​ക​ളാ​ണ് വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ട് റിം​ഗു​ക​ളും വ​ലു​തും ചെ​റു​തു​മാ​യ ര​ണ്ട് അ​ട്ട​പ്പു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന യൂ​ണി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. പ​ച്ച​ക്ക​റി, മ​ത്സ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ റിം​ഗി​ൽ നി​ക്ഷേ​പി​ച്ച് ര​ണ്ടോ മൂ​ന്നോ മാ​സം കൊ​ണ്ട് ഇ​വ​നി​റ​യു​മ്പോ​ൾ ര​ണ്ടാ​മ​ത്തെ റിം​ഗ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, വാ​ർ​ഡ് അം​ഗം ടി.​കെ. അ​ബൂ​ബ​ക്ക​ർ, വി​ഇ​ഒ അ​മ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.