തിരുനാൾ
1494082
Friday, January 10, 2025 5:16 AM IST
വിലങ്ങാട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
വിലങ്ങാട്: സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. നാളെ വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന പാലൂര് സെന്റ് തോമസ് ചർച്ച് വികാരി ഫാ. ആൽബിൻ കോയിപ്പുറത്ത്.
വൈകുന്നേരം ഏഴിന് പ്രദക്ഷിണം, തിരുനാൾ സന്ദേശം നരിനട സെന്റ് അൽഫോൻസാ ചർച്ച് വികാരി ഫാ. ജോസഫ് പുത്തൻപുരക്കൽ. 12ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9,45ന് ആഘോഷമായ പാട്ടു കുർബാന മഞ്ഞക്കുന്ന് സെന്റ് അൽഫോൻസ ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ മറ്റപ്പള്ളി. തുടർന്ന് 11ന് പ്രദക്ഷിണം, സമാപനാശീർവാദം, നേർകാഴ്ചകൾ. 12.30ന് സ്നേഹവിരുന്ന്.
ഗ്രോട്ടോ വെഞ്ചരിപ്പ് കർമം നിർവഹിച്ചു
മഞ്ഞുവയൽ: മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി തിരുനാളിന് മുന്നോടിയായി ഇടവക മധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാന്റെ ഗ്രോട്ടോ വെഞ്ചരിപ്പ് കർമവും തുടർന്ന് പുതിയതായി നിർമിച്ച സെന്റ് ജോൺസ് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പു കർമവും താമരശേരി രൂപതാ വികാരി ജനറാൾ മോണ്‍.ഏബ്രഹാം വയലില്‍ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജോർജ്ജ് കറുകമാലിൽ സഹകാർമ്മികനായിരുന്നു.ഇടവകാ ദിനാചരണവുംകുട്ടികളുടെ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ഇന്ന് മുതൽ 12 വരെയാണ് തിരുനാൾ
കുണ്ടുതോട് സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ
കുണ്ടുതോട്: കുണ്ടുതോട് സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ഇന്നുമുതല്‍ 12 വരെ നടക്കും.
ഭക്തിനിർഭരമായ തിരുക്കർമങ്ങൾ, വചന പ്രഘോഷണങ്ങൾ, പ്രാർത്ഥനാ നിർഭരമായ പ്രദക്ഷിണം. ദീപാലങ്കാരം, വാദ്യമേളങ്ങൾ, ആകാശവിസ്മയം എന്നിവ നടക്കും.