പെരുവണ്ണാമൂഴി പവർഹൗസ് പ്രവർത്തനം വൈകും
1493809
Thursday, January 9, 2025 5:05 AM IST
പെരുവണ്ണാമൂഴി: തകരാറിലായി കിടക്കുന്ന പെരുവണ്ണാമൂഴി 6 മെഗാ വാട്ട് വൈദ്യുതി നിലയം പൂർണമായി പ്രവർത്തനക്ഷമമാകാൻ സമയമെടുക്കും. യന്ത്രങ്ങൾ തകരാറായതിനാൽ നിലയം മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ആദ്യം തകരാറായ രണ്ടാം ടർബയിൻ തുടരെ ശ്രമിച്ചിട്ടും നന്നാവാത്ത സ്ഥിതിയിലാണ്.
ഒന്നാമത്തെ ടർബയിനും ഒപ്പം തകരാറിലായിരുന്നു. ഇത് നന്നാക്കി പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമിൽ വെള്ളം യഥേഷ്ടമുണ്ടെങ്കിലും വൈദ്യുതി ഉത്പാദനം നടക്കാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.