കോഴി​ക്കോ​ട്: ട്രെ​യി​നി​ൽ ത​ല​ചു​റ്റി വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ ജം​ഷീ​ർ (31) നെ​യാ​ണ് സ്റ്റേ​ഷ​ൻ ആം​ബു​ല​ൻ​സി​ൽ കൊ​യി​ലാ​ണ്ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 7.15 നു​ള്ള ക​ണ്ണൂ​ർ- കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​റി​ലാ​ണ് സം​ഭ​വം. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജം​ഷീ​റി​നെ കൊ​യി​ലാ​ണ്ടി അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.