എല്ലാ മേഖലകളിലും സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുന്നു: എം.കെ. രാഘവൻ എംപി
1494080
Friday, January 10, 2025 5:16 AM IST
കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ട് ഏതുവിധേനയും അധികാരം പിടിക്കാൻ വേണ്ടി സിപിഎം നെട്ടോട്ടമോടുകയാണെന്ന് എം.കെ.രാഘവന് എംപി.
യാതൊരു മാനദണ്ഡങ്ങളുംപാലിക്കാതെയാണ് വാർഡ് വിഭജനം നടത്തിയത്.ഹിന്ദുത്വം ഉയർത്തിപ്പിടിച്ച് കൊണ്ട് അധികാരം സ്ഥാപിക്കാനായി ഇടതു സർക്കാർ ആർഎസ് എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കുകയാണ്.ഡിഎ കുടിശിക ,ലീവ് സറണ്ടർ ,ശമ്പള പരിഷ്കരണ കുടിശ്ശിക, ഉൾപ്പെടെയുള്ള ന്യായമായ ആനുകൂല്യങ്ങൾ തടഞ്ഞ് വെക്കുകയും,
12ാം ശമ്പള പരിഷ്കരണം വൈകിപ്പിക്കുകയുംചെയ്യുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും ജീവനക്കാരോട് സർക്കാർ തുടർന്ന് വരുന്ന ശത്രുതാപരമായ സമീപനംഅടിയന്തിരമായി അവസാനിപ്പിക്കണമെന്നും എംപി.ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന്റെ മുന്നോടിയായി സെറ്റോ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണിമുടക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.