ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
1493805
Thursday, January 9, 2025 5:02 AM IST
പെരുവണ്ണാമൂഴി: മലയോര ഹൈവേക്കു വേണ്ടി പിള്ളപ്പെരുവണ്ണ തോടിനു കുറുകെ കലുങ്ക് പുനർ നിർമിക്കുന്നതിനിടയിൽ ജെസിബി തട്ടി വാട്ടർ അഥോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
ചക്കിട്ടപാറ ടൗൺ മേഖലയിലേക്ക് പെരുവണ്ണാമൂഴിയിൽ നിന്നു ജലം കൊണ്ടു പോകുന്ന കുഴലാണിത്. നൂറ് കണക്കിനു വീടുകളെയും സ്ഥപനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. പൈപ്പ് നന്നാക്കാൻ പേരാമ്പ്ര വാട്ടർ അഥോറിറ്റി സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.