വടകരയില്‍ 11 ന് സംഗീത വിരുന്ന്
1493802
Thursday, January 9, 2025 5:02 AM IST
വടകര: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന കര്‍ണാടക സംഗീതോത്സവം എന്ന പരിപാടിയുടെ ഭാഗമായി 11 ന് വടകരയില്‍ പ്രശസ്ത സംഗീതജ്ഞന് അടൂര്‍ സുദര്ശനന് കച്ചേരി അവതരിപ്പിക്കും. കെ.രാഘവന്മാസ്റ്റര് ഫൗണ്ടേഷന്, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ വൈകിട്ട് 5 ന് വടകര നഗരസഭാ പാര്‍ക്കിലാണ് സംഗീത വിരുന്നെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കര്‍ണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകീയതക്കും വേണ്ടി അക്കാദമിയുടെ നേതൃത്വത്തില്‍ പ്രശസ്ത സംഗീതജ്ഞര്‍ ആറ് കേന്ദ്രങ്ങളില്‍ സംഗീതക്കച്ചേരികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകരയില്‍ വേദിയൊരുങ്ങുന്നത്.
ഡിസംബര്‍ 15ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കൊടുങ്ങല്ലൂര്‍, വടകര, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ് മറ്റു കച്ചേരികള്‍.
വടകരയിലെ സംഗീത പ്രേമികള്‍ക്കും സംഗീത പഠിതാക്കള്‍ക്കും ആഹ്ലാദമുളവാക്കുന്നതാണ് ഈ ഉദ്യമം. കേന്ദ്രകലാസമിതി ജില്ലാ കണ്വെന്ഷന് സംഗീത നാടക അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാകേന്ദ്ര കലാസമിതിയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനും 11 ന് വടകരയില്‍ നടക്കും.
മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിന് സമീപം ചെത്തുതൊഴിലാളി യൂണിയന് ഹാളില്‍ ഉച്ചക്കു ശേഷം രണ്ടിന് അക്കാദമി സെക്രട്ടറി കരിവളളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കേന്ദ്രകലാ സമിതി അധ്യക്ഷന്‍ വി.ടി.മുരളി,
സംഗീതോത്സവം സംഘാടക സമിതി ചെയര്മാന് പി.ഹരീന്ദ്രനഥ്,ജില്ലാ കേന്ദ്രകലാ സമിതി നിര്‍വാഹക സമിതി അംഗം സജീവന് ചോറോട്, സ്വാഗത സംഘം, ട്രഷറര്‍ കെ പി സത്യനാഥന് എന്നിവര്‍ പങ്കെടുത്തു.