ജെആർസി കൗൺസിലർ സംഗമം
1493803
Thursday, January 9, 2025 5:02 AM IST
മുക്കം: മുക്കം ഉപജില്ല ജെആർസി കൗൺസിലർമാരുടെ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം മുക്കത്ത് നടന്നു. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകർക്കായി നടത്തിയ സംഗമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ഉദ്ഘാടനം ചെയ്തു.
നേതൃഗുണം, റെഡ്ക്രോസിന്റെ പ്രാധാന്യം, ജെആർസി ടിപ്സ്, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ സി.കെ. വിജയൻ, കെ.രാജേന്ദ്രകുമാർ, പി. അബ്ദുറഹ്മാൻ, രഞ്ജീവ് കുറുപ്പ് തുടങ്ങിയവർ പരിശീലനം നൽകി.
മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ നടത്തുന്ന ബിരിയാണി ചലഞ്ചിലേക്ക് കൗൺസിലർമാർ നൽകിയ സംഭാവന ചടങ്ങിൽ കൈമാറി. ജെആർസി മുക്കം ഉപജില്ല പ്രസിഡന്റ് പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി. ഖദീജ, ഷിബിൻ, സിജു, സീന, ഷിംന, ദീപ, ഷമീമ തുടങ്ങിയവർ പ്രസംഗിച്ചു.