പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം അരങ്ങേറി
1494081
Friday, January 10, 2025 5:16 AM IST
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷി കലോത്സവം ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സജീവൻ,
മെമ്പർമാരായ സനാതനൻ, അജിത, വഹീദ പാറമ്മൽ, ഗിരിജ ശശി എന്നിവർ പ്രസംഗിച്ചു. ഏകദേശം ഇരുനൂറോളം കലാകാരൻമാരും കലാകാരികളും ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്തു.