പശുക്കടവ് സെന്റ് തെരേസാ ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും
1493801
Thursday, January 9, 2025 5:02 AM IST
പശുക്കടവ്: ഇടവക മധ്യസ്ഥയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും രക്ത സാക്ഷികളായ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും 11 ദിവസം നീണ്ടു നിൽക്കുന്ന സംയുക്ത തിരുനാൾ ആഘോഷത്തിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് കൊടി ഉയർത്തും.
തുടർന്ന് വിശുദ്ധ കുർബാനയും സെമിത്തേരി സന്ദർശനവും. നാളെയും മറ്റന്നാളും വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. യഥാക്രമം ഫാ. ജോൺസൺ നന്തലത്ത്, ഫാ. ആന്റണി പുല്ലാട്ടുകുന്നേൽ എന്നിവർ കാർമികരാവും. ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന.
വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. കാർമികൻ: ഫാ. അന്വേഷ് പാലക്കീൽ. 13, 14, 15, 16, 17 ദിവസങ്ങളിൽ വൈകുന്നേരം 4.30 ന് ജപമാല, വിശുദ്ധ കുർബാന, നൊവേന. യഥാക്രമം ഫാ. ആന്റോ മൂലയിൽ, ഫാ.സ്റ്റെഫിൻ അറക്കപ്പറമ്പിൽ, ഫാ. ജ്യോതിസ് ചെറുശേരിൽ, ഫാ. അനിൽ അക്കൂറ്റ്, ഫാ. മാത്യു പെരുവേലിൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന ആഘോഷ ദിനമായ 18 ന് 4.30 ന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന എന്നിവക്ക് ഫാ.ജിതിൻ ഇമ്പാലിൽ കാർമികനായിരിക്കും. തുടർന്ന് ടൗണിലേക്ക് ഭക്തിസാന്ദ്രമായ പ്രദക്ഷിണം, വാദ്യമേളങ്ങൾ. സമാപന ദിനമായ 19 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 9. 30 ന് തിരുനാൾ കുർബാന, വചന സന്ദേശം. കാർമികൻ - ഫാ. ജോമിറ്റ് തുണ്ടുപറമ്പ് (നവ വൈദികൻ). തുടർന്ന് പ്രദക്ഷിണം, സ്നേഹ വിരുന്ന്, കൊടിയിറക്കൽ.