മൊകവൂർ-കുന്നിമ്മല്‍ത്താഴം ക്രോസിംഗില്‍ അടിപ്പാത വേണമെന്ന് ആവശ്യം
1494084
Friday, January 10, 2025 5:16 AM IST
കോഴിക്കോട്: ദേശീയപാത 66ല്‍ മൊകവൂർ-കുന്നിമ്മല്‍ത്താഴം ക്രോസിംഗില്‍ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് ദേശീയപാതാ അഥോറിറ്റിയില്‍ നിന്നും വിശദീകരണം തേടി.
പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 30ന് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മൊകവൂരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ടാണ് ദേശീയപാത കടന്നുപോകുന്നതെന്ന് പരാതിയില്‍ പറയുന്നു. അഞ്ഞൂറോളം വീടുകള്‍ ഇവിടെയുണ്ട്.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുണ്ടുപ്പറമ്പ്-ചീരാടികടവ് റോഡ് ദേശീയപാതാ അഥോറിറ്റി അടച്ചതായി സ്നേഹ റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് വി.ടി. രമേഷ്ബാബു സമർപ്പിച്ച പരാതിയില്‍ പറയുന്നു.