ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1493957
Thursday, January 9, 2025 11:07 PM IST
കുറ്റ്യാടി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പശുക്കടവ് സെൻട്രൽ മുക്ക് സ്വദേശി പുതുശേരി ഗഫൂർ (48) ആണ് മരിച്ചത്.
മുള്ളൻകുന്ന് പശുക്കടവ് റോഡിൽ സെന്റർമുക്കിനടുത്ത് വച്ചാണ് അപകടം. പശുക്കടവ് ഭാഗത്ത് നിന്നും മുള്ളൻകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പിതാവ്: പുതുശേരിക്കണ്ടി പരേതനായ ഇബ്രാഹിം.
മാതാവ്: കുഞ്ഞാമി തോടത്തം വലിയത്. ഭാര്യ: നഹീറ കിഴക്കയിൽ പാതിരപറ്റ. മക്കൾ: മുഹമ്മദ് നാദിർ, നദ ഫാത്തിമ, നഫ സിദ്റ. സഹോദരങ്ങൾ: മുസ്തഫ (സൗദി), അബ്ദുൽ അസീസ്, മനാഫ്, സൈനബ (ദേവർ കോവിൽ), നൈസൽ ഹൈത്തമി ( ദാറുസലാം കോളജ് പൊയിലൂർ )