പാലിയേറ്റീവ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
1493810
Thursday, January 9, 2025 5:05 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് വീടുകളിൽ ഫിസിയോ തെറാപ്പി സേവനം ലഭ്യമാകുന്നതിനു വേണ്ടി പാലിയേറ്റീവ് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഡി. മുഹമ്മദ് കമറുദീൻ, ഹെൽത്ത് ഇൻസ്പെക്ടർ സീന ബായ് എന്നിവർ സംബന്ധിച്ചു.