കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ര്‍ ഫെ​സ്റ്റി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി. ക​ടു​ത്ത വെ​യി​ലി​നെ​പ്പോ​ലും വ​ക വ​യ്ക്കാ​തെ ആ​യി​ര​ങ്ങ​ളാ​ണ് ബേ​പ്പൂ​ര്‍ മ​റീ​ന​യി​ലേ​ക്ക് ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഒ​ഴു​കി​യെ​ത്തി​യ​ത്.

ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ര്‍ ഫെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ക​ര്‍​ഷ​ണം വ്യോ​മ​സേ​ന​യു​ടെ സാ​രം​ഗ് എ​യ്റോ​ബാ​ട്ടി​ക് ടീ​മി​ന്‍റെ പ്ര​ദ​ര്‍​ശ​ന​മാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ത​ന്നെ അ​പൂ​ര്‍​വ്വം മി​ലി​റ്റ​റി ഹെ​ലി​കോ​പ്ട​ര്‍ എ​യ്റോ​ബാ​ടി​ക് ടീ​മാ​ണ് സാ​രം​ഗ്. നാ​ല് എ​ച്എ​എ​ല്‍ ധ്രു​വ് എം​കെ​ഐ ഹെ​ലി​കോ​പ്ട​റു​ക​ളാ​ണ് പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക് നി​ന്നും പ​റ​ന്നെ​ത്തി​യ​ത്. സിം​ഗി​ള്‍ ലൈ​ന്‍ ഫോ​ര്‍​മേ​ഷ​നി​ല്‍ തു​ട​ങ്ങി പ്ര​ശ​സ്ത​മാ​യ ത്രി​ശൂ​ല്‍ ഫോ​ര്‍​മേ​ഷ​നോ​ടു കൂ​ടെ​യാ​ണ് വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​നം അ​വ​സാ​നി​ച്ച​ത്.

ഇ​തി​നി​ടെ കാ​ണി​ക​ളു​ടെ ശ്വാ​സം നി​ല​ച്ചു പോ​കു​ന്ന എ​യ്റോ​ബാ​ട്ടി​ക് പ്ര​ക​ട​നം സാ​രം​ഗ് സം​ഘം ന​ട​ത്തി. ര​ണ്ട് ഹെ​ലി​കോ​ട​പ്ട​റു​ക​ള്‍ നേ​രെ​യും ര​ണ്ടെ​ണ്ണം കു​റു​കെ എ​തി​ര്‍​ദി​ശ​ക​ളി​ലെ​ക്കും പോ​യ​ത് നി​റ​ഞ്ഞ ക​യ്യ​ടി​യോ​ടെ​യാ​ണ് ബേ​പ്പൂ​ര്‍ മ​റീ​ന​യി​ലെ കാ​ണി​ക​ള്‍ ആ​സ്വ​ദി​ച്ച​ത്. വെ​ളു​ത്ത പു​ക കൊ​ണ്ട് ര​ണ്ട് കോ​പ്ട​റു​ക​ള്‍ ആ​കാ​ശ​ത്ത് വ​ര​ച്ച 'ലൗ' ​ചി​ഹ്ന​വും വി​സ്മ​യ​ക​ര​മാ​യി. പാ​രാ ഗ്ലൈ​ഡ​ര്‍​മാ​രു​ടെ പ്ര​ക​ട​നം, ജെ​റ്റ് സ്കീ​യിം​ഗ്, സ​ര്‍​ഫിം​ഗ് എ​ന്നി​വ​യും കാ​ണി​ക​ള്‍​ക്ക് കൗ​തു​ക കാ​ഴ്ച തീ​ര്‍​ത്തു.

അ​ന്താ​രാ​ഷ്ട്ര പ​ട്ടം പ​റ​ത്ത​ല്‍ മ​ത്സ​ര​മാ​യി​രു​ന്നു പ​ക​ല്‍​സ​മ​യ​ത്തെ മ​റ്റൊ​രാ​ക​ര്‍​ഷ​ണം. പ​റ​ക്കു​ന്ന കു​തി​ര, വ്യാ​ളി, ത്രി​വ​ര്‍​ണ​പ​താ​ക തു​ട​ങ്ങി ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ​ട്ട​ങ്ങ​ളാ​യി​രു​ന്നു ഇ​ക്കു​റി ബേ​പ്പൂ​രി​ന്‍റെ ആ​കാ​ശം കീ​ഴ​ട​ക്കി​യ​ത്. രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ളും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. രാ​ത്രി​യി​ല്‍ ക​ണ്ണു​ക​ള്‍​ക്ക് വി​സ്മ​യം പ​ക​ര്‍​ന്ന ഡ്രോ​ണ്‍ ഷോ ​പു​തി​യ അ​നു​ഭ​വ​മാ​യി.

സം​ഗീ​ത​ത്തി​ന​നു​സ​രി​ച്ച് ഡ്രോ​ണു​ക​ള്‍ ന​ട​ത്തി​യ പ്ര​ക​ട​നം പ​തി​നാ​യി​ര​ങ്ങ​ളെ​യാ​ണ് ആ​ക​ര്‍​ഷി​ച്ച​ത്.ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ര്‍ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും. തീ​ര​ദേ​ശ​സേ​ന​യു​ടെ ക​പ്പ​ല്‍ സ​ന്ദ​ര്‍​ശ​നം, ഡ്രോ​ണ്‍ ഷോ, ​ഘോ​ഷ​യാ​ത്ര, സ​മാ​പ​ന സ​മ്മേ​ള​നം, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് സ​മാ​പ​ന​ദി​ന​ത്തി​ലെ ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍.

ഓ​ള​ങ്ങ​ളി​ൽ ക​യാ​ക്കിം​ഗ്; ആ​ൽ​ഫി ടോം​ബി​യും ശി​ല്പ​യും ഒ​ന്നാ​മ​താ​യി

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വാ​ട്ട​ർ ഫെ​സ്റ്റി​വ​ൽ സീ​സ​ൺ നാ​ലി​ൽ ഓ​ള​മാ​യി ബേ​പ്പൂ​ർ ബ്രേ​ക്ക്‌​വാ​ട്ട​റി​ൽ ന​ട​ന്ന സി​റ്റ് ഓ​ൺ ടോ​പ് ക​യാ​ക്കിം​ഗ് മ​ത്സ​രം. മെ​ൻ സിം​ഗി​ൾ, വി​മ​ൻ സിം​ഗി​ൾ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള 72 ഓ​ളം പേ​ർ മ​ത്സ​രി​ച്ചു. പ്രാ​ദേ​ശി​ക​മാ​യു​ള്ള​വ​ർ​ക്കു കൂ​ടി അ​വ​സ​രം ന​ൽ​കി​കൊ​ണ്ടാ​യി​രു​ന്നു മ​ത്സ​രം.

300 മീ​റ്റ​ർ ട്രാ​ക്കി​ലാ​യി​രു​ന്നു മ​ത്സ​രം. മെ​ൻ വി​ഭാ​ഗ​ത്തി​ൽ ആ​ൽ​ഫി ടോം​ബി​യും വി​മ​ൻ വി​ഭാ​ഗ​ത്തി​ൽ കെ.​ആ​ർ. ശി​ല്പ​യും ഒ​ന്നാ​മ​തെ​ത്തി. ആ​ൽ​ബ​ർ​ട്ട് രാ​ജ്, കെ.​ആ​ർ. സോ​ന എ​ന്നി​വ​ർ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ദേ​ശീ​യ ത​ല​ത്തി​ൽ ക​യാ​ക്കിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച മ​ത്സ​രാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 25000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​നും 15000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 5000 രൂ​പ​യു​മാ​ണ് സ​മ്മാ​നം.

ആ​വേ​ശ തു​ഴ​യെ​റി​ഞ്ഞ് ഡ​ബി​ൾ​സ്, മി​ക്സ​ഡ് ക​യാ​ക്കിം​ഗ്

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ ബ്രേ​ക്ക്‌​വാ​ട്ട​റി​ൽ ന​ട​ന്ന സി​റ്റ് ഓ​ൺ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ക​യാ​ക്കിം​ഗ് മ​ത്സ​രം കാ​ണി​ക​ൾ​ക്കി​ട​യി​ൽ ആ​വേ​ശ​മാ​യി. മെ​ൻ ഡ​ബി​ൾ​സ്, വി​മ​ൻ ഡ​ബി​ൾ​സ്, മി​ക്‌​സ​ഡ് ഡ​ബി​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

പു​രു​ഷ വി​ഭാ​ഗം ഡ​ബി​ൾ​സി​ൽ ആ​ല്‍​ബ​ര്‍​ട്ട് രാ​ജ്, അ​രു​ണ്‍ കൂ​ട്ടു​കെ​ട്ട് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടു​പേ​രും ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ളാ​ണ്. പ്രാ​ദേ​ശി​ക മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് കൂ​ടി അ​വ​സ​രം ന​ല്‍​കി​യ മ​ത്സ​ര​ത്തി​ൽ 33 ടീ​മു​ക​ൾ തു​ഴ​യെ​റി​ഞ്ഞു. ഓ​ള​പ്പ​ര​പ്പി​ലെ സാ​ഹ​സി​ക​ത​യും പ​രി​ശീ​ല​ന മി​ക​വു​മാ​ണ് സി​റ്റ് ഓ​ൺ ക​യാ​ക്കിം​ഗ് മ​ത്സ​ര​ത്തെ ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്.