പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി
1492566
Sunday, January 5, 2025 4:32 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരി കോയ്പ്പത്തൊടി എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളികൾ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, വൈസ് പ്രസിഡന്റ് ജമീല അസീസ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി വനംവകുപ്പ് ക്യാമ്പുകൾ സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രദേശവാസികളായ തങ്കച്ചൻ പൊട്ടുംമ്പുഴ, സിദ്ദിഖ്, ജബ്ബാർ വേഞ്ചേരി, സിറാജ് എന്നിവർ പ്രദേശവാസികളുടെ ആശങ്ക രേഖപ്പെടുത്തി.