ഗതാഗത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
1492564
Sunday, January 5, 2025 4:32 AM IST
തിരുവമ്പാടി: എംഎഎംഒ കോളജ് മുക്കം ഗ്ലോബൽ അലുംനി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രചാരണ പരിപാടികൾ ആരംഭിച്ചു. കോഴിക്കോട് ട്രാഫിക് പോലീസുമായി സഹകരിച്ചു തയാറാക്കിയ ട്രാഫിക് ബോധവത്കരണ സീരീസ് (സിഗ്നൽ - സുതാര്യ ഗതാഗതം സുരക്ഷിത സമൂഹം) പ്രകാശനം മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവമ്പാടിയിൽ നിർവഹിച്ചു.
ഗതാഗത ബോധവത്കണ വീഡിയോകൾ പ്രദർശിപ്പിച്ച അലുംനിയെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. ഒരു മിനുട്ട് ദൈർഘ്യമുള്ള ബോധവത്ക്കരണ വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ഉദ്യേശത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അഡ്വ. മുജീബുറഹിമാൻ, അഷ്റഫ് വയലിൽ, ഫൈസൽ, ഇർഷാദ്, ഫിൽഷർ ചീമാടൻ, ഒ.എം. അബ്ദുറഹിമാൻ, സിദ്ധിക്ക് ചേന്ദമംഗല്ലൂർ, നിസാർ മോൻ ആലുവായിൽ, സക്കീന ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.