റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു
1492569
Sunday, January 5, 2025 4:32 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പത്താം വാർഡിൽപെട്ട വഴിക്കടവ് അമ്മാവൻകട റോഡിന്റെ ശോചനിയാവസ്ഥയിൽ ആർജെഡി പത്താം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.
ദിവസേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്നതും വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ കാൽനടയാത്രയ്ക്ക് ഉപയോഗിക്കുന്നതുമായ ഈ റോഡ് വർഷങ്ങളായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പരിഷ്ക്കരിച്ച് വന്നിരുന്നു. കഴിഞ്ഞ നാല് വർഷമായി മെയിന്റെനൻസ് പ്രവർത്തി നടത്താതിരുന്നതിനാൽ റോഡ് ആകെ പൊട്ടിപൊളിഞ്ഞ നിലയിലാണ്.
റീ ടാറിംഗിന് തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാകാതിരുന്നാൽ പ്രദേശവാസികളെ അണിനിരത്തി സമരം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
മാത്യു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോർജ് പ്ലാക്കാട്ട്, ജോർജ് വർഗീസ്, എം.ടി. തോമസ്, ജോർജ് പാലമുറിയിൽ, സി. സത്യൻ, ശിവൻ പനക്കച്ചാൽ, ഷീബ റോയ്, ബിന്ദു ബേബി, വൽസൻ തേറുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.