കഞ്ചാവുമായി യുവാവ് പിടിയിൽ
1492573
Sunday, January 5, 2025 4:52 AM IST
നാദാപുരം: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. നരിപ്പറ്റ സ്വദേശി കാപ്പുംങ്ങര ചെറിയ പറമ്പത്ത് വീട്ടിൽ അൻസാർ (32) നെയാണ് നാദാപുരം എക്സൈസ് അസി. ഇൻസ്പെക്ടർ സി.പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്.
വിൽപനക്കായി സൂക്ഷിച്ച് വച്ച 12 ഗ്രാം കഞ്ചാവ് അധികൃതർ പിടികൂടി. എക്സൈസ് പെട്രോളിംഗിനിടെ കക്കട്ടിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അൻസാറിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.