300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
1492574
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: 300 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകര സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഫറൂഖ് ചെറുവണ്ണൂര്‍ സ്വദേശി കളത്തില്‍പറമ്പില്‍ ഷാരോണിനെ(33)യാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ വച്ച് ഡാന്‍സാഫ് സംഘവും നടക്കാവ് പോലീസും ചേര്‍ന്നു പിടികൂടിയത്.
വിപണിയില്‍ ഏകദേശം 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ആറുമാസം മുമ്പ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 35 ഗ്രാം എംഡിഎംഎ കേസിലും ഷാരോണ്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.