കരിപ്പൂര്‍: ആറിന് ധര്‍ണ
1492575
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വീസ് ആരംഭിക്കുക,റിസ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലപ്മെന്റ് ഫോറം ആറിന് എല്‍ഐസി കോര്‍ണറില്‍ ധര്‍ണ നടത്തും.
കരിപ്പൂരിലേക്ക് സൗദി എയറിന്റെ 321 വിമാനങ്ങള്‍ ഉപയോഗിച്ച സര്‍വീസ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്ത്തീകരിച്ചിരുന്നുെവങ്കിലും അത് അട്ടിമറിക്കപ്പെട്ടതായി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.