കോ​ഴി​ക്കോ​ട്: കേ​ര​ള ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ലെ എ​ട്ടാ​മ​ത് സ​മ്മേ​ള​ന​ത്തി​ല്‍ (2024) അ​വ​ത​രി​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ള്‍​ക്കു​ള്ള പ്ര​ഫ. എം.​പി. ശ്രീ​ധ​ര​ന്‍ മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് മു​ന്‍ ച​രി​ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നും ച​രി​ത്ര​കാ​ര​നു​മാ​യി​രു​ന്ന പ്ര​ഫ. എം.​പി.​ശ്രീ​ധ​ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്‌​കാ​ര​ങ്ങ‌​ള്‍.

യു​വ ഗ​വേ​ഷ​ക​രു​ടെ വി​ഭാ​ഗ​ത്തി​ലു​ള്ള പു​ര​സ്‌​കാ​രം എം. ​ശ്രീ​ല​ക്ഷ്മി​ക്ക് ല​ഭി​ച്ചു. പെ​രി​ങ്ങ​മ​ല ഇ​ഖ്ബാ​ല്‍ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ് ശ്രീ​ല​ക്ഷ്മി. 15000 രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ഭാ​ഗ​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ എം.​എ. വി​ദ്യാ​ര്‍​ഥി​യാ​യ എം. ​സാ​ന്ദ്ര പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി.

10000 രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക.​ജ​നു​വ​രി 10 ന് ​മ​ണ്ണാ​ര്‍​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.