ഓഞ്ഞിൽ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി
1492563
Sunday, January 5, 2025 4:32 AM IST
കൂരാച്ചുണ്ട്: ഓഞ്ഞിൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഇടവക തിരുനാളിന് ഇടവക വികാരി ഫാ. കുര്യാക്കോസ് പൂവത്തുംകുന്നിൽ കൊടിയേറ്റി. തുടർന്ന് സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബാന കുളത്തുവയൽ സെന്റ് ജോൺസ് ജോർജ് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് കളരിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് തിരുനാൾ പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയുമുണ്ടായിരുന്നു.
ഇന്ന് രാവിലെ ഒന്പതിന് പ്രഭാത പ്രാർത്ഥന, 9.45 ആഘോഷമായ വിശുദ്ധ കുർബാന ഫാ. തോമസ് ഇടയച്ചാലിൽ കാർമികനായി. തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർഥന എന്നിവയോടെ സമാപിച്ചു.