കെഎസ്ആർടിസി ബസ് അപകടം; ധനസഹായം കൈമാറി
1492565
Sunday, January 5, 2025 4:32 AM IST
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്കുള്ള ധനസഹായം മന്ത്രി ഗണേഷ് കുമാർ കൈമാറി.
അപകടത്തിൽ മരണപ്പെട്ട കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻച്ചാൽ സ്വദേശിനി കമലയുടെയും തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യമ്മയുടെയും വീടുകളിൽ മന്ത്രി നേരിട്ട് എത്തിയാണ് ധന സഹായം കൈമാറിയത്.
ലിന്റോ ജോസഫ് എംഎൽഎ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2024 ഒക്ടോബർ എട്ടിനാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.