വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1492000
Thursday, January 2, 2025 11:06 PM IST
മുക്കം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഗോതമ്പറോഡ് മുള്ളൂർ ജോയിയുടെ മകൻ ഷിജു (38) ആണ് മരിച്ചത്.
ഡിസംബർ 23ന് പെരിന്തൽമണ്ണയിൽ വച്ച് ബൈക്കിൽ സഞ്ചരിക്കവെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. മാതാവ്: മേഴ്സി (കുറ്റൂളി പൗവ്വത്തിൽ കുടുംബാംഗം).
ഭാര്യ: റിനു കുര്യാക്കോസ് (കൂടരഞ്ഞി പാണ്ടംപടത്തിൽ കുടുംബാംഗം ). സഹോദരി: ഷിനി തടിയിൽ (തിരുവമ്പാടി). സംസ്കാരം ഇന്ന് 10ന് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.