കൂരാച്ചുണ്ടില്‍ ക്രിസ്മസ് വിളംബര റാലി നടത്തി
1489628
Tuesday, December 24, 2024 5:53 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് "ജിങ്കിള്‍ ബെല്‍സ്' വിളംബര റാലി നടത്തി. പോലീസ് സ്റ്റേഷന് പരിസരത്തു നിന്നും ആരംഭിച്ച് പള്ളി ഗ്രൗണ്ടില്‍ റാലി എത്തിച്ചേര്‍ന്നു.
കെസിവൈഎം കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, സാന്താ നൃത്തം എന്നിവയുമുണ്ടായിരുന്നു. വികാരി ഫാ.വിന്‍സെന്റ് കണ്ടത്തില്‍, ഫാ.ജോയല്‍ കുമ്പുക്കല്‍, ട്രസ്റ്റിമാര്‍, കെസിവൈഎം അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.