"ജ്വാല 2024'ന് തുടക്കമായി
1489353
Monday, December 23, 2024 2:55 AM IST
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ജ്വാല 2024'ന് തുടക്കമായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം നിർവഹിച്ചു. പതിനൊന്നാം വാർഡ് മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു. വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി മുഖ്യപ്രഭാഷണം നടത്തി.
മുറമ്പാത്തി ഗവ. എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പി. ഷീജ, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്, പിടിഎ പ്രസിഡന്റ് അൻവർ പാണക്കോട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി കുടിപ്പാറ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സുധീർ മുറമ്പാത്തി, മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ, വായനശാല പ്രസിഡന്റ് സിദ്ദിഖ് കാഞ്ഞിരാടൻ എന്നിവർ പ്രസംഗിച്ചു.