ഭിന്നശേഷി കലോത്സവം നടത്തി
1489627
Tuesday, December 24, 2024 5:53 AM IST
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഭിന്നശേഷി കലോത്സവവും സാംസ്കാരിക ഘോഷയാത്രയും നടത്തി. സംസ്ഥാന ഭിന്നശേഷി കോര്പറേഷന് അധ്യക്ഷ ജയ ഡാളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.
ദേശീയ അവാര്‍ഡ് ജേതാവ് ഡോ. ജോണ്സണ് പെരുവണ്ണാമൂഴി മുഖ്യാതിഥിയായി. ജി.രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, പി.എം. സനാതനന്, പി.ടി. അഷ്റഫ്, വി.ഗോപി, രാഗിത, രാജശ്രീ, കെ. നാരായണന്, ശശി കിഴക്കന്‍ പേരാമ്പ്ര, ഇടി, സത്യന്, ഒ.രാജന്, കെ.എം.ബാലകൃഷ്ണന്, പി.എം. രാഘവന് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷി കലാകാരന്മാര് കലാപരിപാടികള്‍ അവതരിപ്പിച്ചു.
സാംസ്കാരിക ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.