സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു
1488823
Saturday, December 21, 2024 5:17 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിർമിച്ച മൂന്നാമത്തെ സ്നേഹ വീടിന്റെ താക്കോൽദാനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളിൽ നിന്നും സമാഹരിച്ച മൂന്ന് ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം ആരംഭിച്ചത്. പഞ്ചായത്തിലെ പതിനെട്ടാം വാർഡുകാർ ചില നിർമാണ സാമഗ്രികൾ സംഭാവന നൽകി.
വാർഡ് മെമ്പർ ഷാജു തേന്മല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യാതിഥിയായി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.എസ്. കവിത മുഖ്യപ്രഭാഷണം നടത്തി.