സൗണ്ട് സിസ്റ്റം ഉദ്ഘാടനവും കംപ്യൂട്ടർ സമർപ്പണവും
1488818
Saturday, December 21, 2024 5:17 AM IST
മുക്കം: മണാശേരി എംകെഎച്ച്എംഎംഒ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി സജ്ജീകരിച്ച സൗണ്ട് സിസ്റ്റം ഉദ്ഘാടനം മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വി. മരക്കാർ നിർവഹിച്ചു. കംപ്യൂട്ടർ ലാബിലേക്ക് മാനേജ്മെന്റ് അനുവദിച്ച കംപ്യൂട്ടറുകളുടെ സമർപ്പണം മുക്കം മുസ്ലിം ഓർഫനേജ് ട്രഷറർ വി. മോയി ഹാജി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഒ.വി. അനൂപ് അധ്യക്ഷത വഹിച്ചു.
മുക്കം മുസ്ലിം ഓർഫനേജ് സെക്രട്ടറി വി. അബ്ദുള്ളകോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.ഹസൻ, ഹെഡ് മാസ്റ്റർ ടി.പി. മൻസൂർ അലി, പിടിഎ വൈസ് പ്രസിഡന്റ് സലാം ചാലിൽ, വിഎംഎച്ച് ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ ഡോ. അബൂബക്കർ മങ്ങാട്ടുചാലിൽ, സ്റ്റാഫ് സെക്രട്ടറി ജിയോ മോൾ ജോസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.കെ. ഷൗക്കത്ത് പ്രസംഗിച്ചു.